മാസപ്പടി കേസ്; കമ്ബനികാര്യ മന്ത്രാലയത്തിന് നോട്ടീസ്

മാസപ്പടി കേസ്; കമ്ബനികാര്യ മന്ത്രാലയത്തിന് നോട്ടീസ്
alternatetext

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കമ്ബനികാര്യ മന്ത്രാലയത്തിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അ യച്ചു. ജസ്റ്റീസ് നവീൻ ചൗള അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സിഎംആര്‍എല്‍ കമ്ബനിക്കെതിരായ എസ്‌എഫ് ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്ബനി നല്‍കിയ ഹർജിയിലാണ് നടപടി. സിഎംആര്‍എല്ലിന്‍റെ ഹര്‍ജി അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും. കമ്ബനികാര്യ മന്ത്രാലയത്തിന് പുറമെ എസ്‌എഫ്‌ഐഒയ്ക്കും ആദായ നികുതി വകുപ്പിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിക്കുന്നതിന് മുമ്ബായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.