റോട്ടറി ക്ലബ്ബ് ഓഫ് മണ്ണാറശ്ശാലയും ഇന്ത്യൻ ഡെൻ്റൽ അസ്സോസ്സിയേഷൻ മാവേലിക്കര ബ്രാഞ്ചും സംയുക്തമായി ഡെൻ്റിസ്റ് ഡേ വിവിധ പരിപാടികളോടു കൂടി ആചരിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ

alternatetext

റോട്ടറി ക്ലബ്ബ് ഓഫ് മണ്ണാറശ്ശാലയും ഇന്ത്യൻ ഡെൻ്റൽ അസ്സോസ്സിയേഷൻ മാവേലിക്കര ബ്രാഞ്ചും സംയുക്തമായി ഡെൻ്റിസ്റ് ഡേ വിവിധ പരിപാടികളോടു കൂടി ആചരിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ
അറിയിച്ചു.

വ്യാഴം  ഉച്ചക്ക് 1 ന്  ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ദന്ത ആരോഗ്യ സന്ദേശ ദീപ ശിഖാ പ്രയാണം   നഗരസഭ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ഉച്ചക്ക് 2.30 ന് ആയാപറമ്പ് ഗാന്ധിഭവൻ  കുടുംബാംഗങ്ങൾക്ക് സൗജന്യ പല്ല് സെറ്റ് വിതരണം,സമീപ വാസികൾക്കായി ദന്തൽ സ്ക്രീനിംഗ് ക്യാംപ് , ഹരിപ്പാട് മീനാക്ഷി നേതാലയ കണ്ണാശുപത്രിയുടെ സഹകരണത്തോടെ കാഴ്ച്ച പരിശോധന ക്യാംപ് എന്നിവ നടത്തും.

പ്രസ്തുത ക്യാമ്പുകൾ  ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു  ഉദ്ഘാടനം ചെയ്യും.
പൊലിസ് സബ് ഇൻസ്പെക്ടർ ഷൈജയെ ചടങ്ങിൽ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ ഡെൻ്റൽ അസോസിയേഷൻ മാവേലിക്കര ബ്രാഞ്ച് പ്രസിഡൻ്റ് ഡോ.രാഖി രാജേഷ്,സെക്രട്ടറി ഡോ . സൂരജ് സൈമൺ, മണ്ണാറശ്ശാല റോട്ടറി ക്ലബ് പ്രസിഡിൻ്റ് പി.ജി. ഗോപകുമാർ,റോട്ടറി ഭാരവാഹികളായ സുരേഷ് ഭവാനി,ബിനു വാഴപ്പള്ളിൽ എന്നിവർ പങ്കെടുത്തു.