ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും.വൈകിട്ട് 3 മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്ത സമ്മേളനം.ജമ്മുകശ്മീർ, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് തിയതിയും ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ലോക്സഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കും.
2014, 2019 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കു സമാനമായി ഘട്ടംഘട്ടമായി ഏപ്രിലില്‍ തുടങ്ങി മേയില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും ഇക്കുറിയും വോട്ടെടുപ്പ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ കമീഷൻ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു.ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും ഇന്ന് ഉണ്ടായേക്കും എന്നാണ് സൂചന .പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മുകശ്മീര്‍ നടക്കുന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണ്.
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിക്കും.ആന്ധ്രയില്‍ 175 സീറ്റിലും അരുണാചലില്‍ 60 സീറ്റിലും ഒഡീഷയില്‍ 147 സീറ്റിലും സിക്കിമില്‍ 32 സീറ്റിലുമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. 96 കോടി 88 ലക്ഷം വോട്ടര്‍മാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക.