നൂറനാട് പാലമേൽ എരുമക്കുഴി 1357 -നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 12 ന് (ശനിയാഴ്ച) ലഹരിവിരുദ്ധ പ്രചരണ ദിനം ആചരിച്ചു. പി.കെ കവി രാജൻ(സബ് ഇൻസ്പക്ടർ ഓഫ് പോലീസ്,സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ആലപ്പുഴ) ലഹരി വിരുദ്ധ സന്ദേശം നൽകി.വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗവും അതുമൂലം സമൂഹത്തിലുണ്ടാകുന്ന ആപത്തിനെക്കുറിച്ചും ലഹരി വിരുദ്ധ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
കരയോഗം പ്രസിഡന്റ് ജീ. രാജൻ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.ആർ ചന്ദ്രൻ, ജീ.മനോജ്, വനിതാ സമാജം പ്രസിഡന്റ് ശ്രീയമ്മ, കൂടാതെ സുമംഗലാമ്മ, വിജയകുമാരക്കുറുപ്പ്, MK ശശിധരൻ പിള്ള, R ഹരികൃഷ്ണൻ, രാമചന്ദ്രൻ പിള്ള എന്നിവർ യോഗത്തിൽ സംസാരിച്ചു.കരയോഗത്തിലെ മുഴുവൻ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.