കുട്ടംപുഴ വെള്ളാരംകുത്ത് ആദിവാസികുടിയിൽവീട് കത്തി നശിച്ചു.

കുട്ടംപുഴ വെള്ളാരംകുത്ത് ആദിവാസികുടിയിൽവീട് കത്തി നശിച്ചു.
alternatetext

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസികുടിയിലുള്ള പുത്തൻപുര ജയന്റെ വീടാണ് ശനിയാഴ്ച രാവിലെ കത്തി നശിച്ചത്. തീപടരാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളും, വസ്ത്രങ്ങളുമെല്ലാം പൂർണമായും കത്തിനശിച്ചു.

പഞ്ചായത്ത് അധികൃതരും, വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. വേണ്ട നഷ്ടപരിഹാരം ചെയ്യാമെന്ന് പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.