തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 22 ഡ്രൈവിങ് സ്കൂളുകള്‍ മാർച്ച് 30-നുള്ളില്‍ ആരംഭിക്കും. ഇതിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മോട്ടോർവാഹനവകുപ്പില്‍നിന്ന് ഡ്രൈവിങ് സ്കൂള്‍ ലൈസൻസ് നേടാൻ ഡിപ്പോ മേധാവികള്‍ക്ക് അടിയന്തര നിർദേശം നല്‍കി.
അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, ആറ്റിങ്ങല്‍, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്ബാവൂർ, ചാലക്കുടി, നിലമ്ബൂർ, പൊന്നാനി, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്കൂളുകള്‍ വരുക.
ടെസ്റ്റിങ് ഗ്രൗണ്ടുകള്‍ ഒരുക്കാൻ ഡ്രൈവിങ് സ്കൂളുകാർ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സിയെക്കൊണ്ട് ഗതാഗത വകുപ്പ് ഡ്രൈവിങ് സ്കൂളുകള്‍ ആരംഭിക്കുന്നത്.