കെഎസ്‌ആർടിസി ബസിടിച്ച്‌ സ്‌കൂട്ടർ യാത്രികൻ മരിച്ചു

കെഎസ്‌ആർടിസി ബസിടിച്ച്‌ സ്‌കൂട്ടർ യാത്രികൻ മരിച്ചു
alternatetext

കോട്ടയം: കെഎസ്‌ആർടിസി ബസിടിച്ച്‌ സ്‌കൂട്ടർ യാത്രികൻ തല്‍ക്ഷണം മരിച്ചു. എംസി റോഡില്‍ ചൂട്ടുവേലി ജംക്ഷനു സമീപമുണ്ടായ അപകടത്തില്‍ എസ്‌എച്ച്‌ മൗണ്ട് ശങ്കരേടത്ത് കുന്നേല്‍ ഉദയംപുത്തൂർ യു.എഫ്.ബബീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിനാണ് അപകടം ഉണ്ടായത്. പത്തനംതിട്ടയില്‍ നിന്നു മൈസൂരുവിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടതെന്നു ഗാന്ധിനഗർ പൊലീസ് പറഞ്ഞു.

ബസ് തട്ടിയതോടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ ബസിന്റെ പിൻചക്രങ്ങള്‍ക്ക് ഇടയിലേക്ക് വീഴുകയും ബബീഷിന്റെ ശരീരത്തിലൂടെ ചക്രം കയറി ഇറങ്ങുകയും ആയിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. നഗരത്തിലെ കുറിയർ സർവീസിലെ ജീവനക്കാരനായ ബബീഷ് നട്ടാശേരി വായനശാലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. 6 മാസം മുൻപാണ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയത്. വീണ്ടും വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം. പിതാവ്: ഫ്രാൻസിസ് ദേവസ്യ. അമ്മ: ഗ്രേസി. ഭാര്യ: വിനീത. മക്കള്‍: ഏബല്‍, ഫേബ