കോതമംഗലം: ഇന്ന് രാവിലെയാണ് കോതമംഗലം ടൗണിലെ പല ഭാഗങ്ങളിലായി എട്ടോളം പേർക്ക് തെരുവുനായയുടെ കടിയേറ്റത്. പള്ളിയിൽ പോയി വന്ന ഒരു സ്ത്രീക്കാണ് രാവിലെ ആദ്യം കടിയേറ്റത്, തുടർന്ന് ടൗണിന്റെ പല ഭാഗങ്ങളിലായി നായയുടെ ആക്രമണം ഉണ്ടായി. എന്റെ നാട് സൂപ്പർ മാർക്കറ്റിന്റെ ഭാഗത്താണ് കൂടുതൽ പേരും നായയുടെ ആക്രമണത്തിന് ഇരയായത്.
പരിക്കേറ്റ എട്ടു പേരും ചികിത്സയ്ക്കായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും വാക്സിന്റെ അഭാവം മൂലം നാലു പേരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഒരേ നായ തന്നെയാണ് എട്ടുപേരെയും കടിച്ചതെന്നും, കടിച്ച നായ ആവശനിലയിൽ ടൗണിന്റെ ഒരു ഭാഗത്ത് കിടപ്പുണ്ടെന്നും നാട്ടുകാർ അറിയിച്ചു