മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം ‘കോപ’ത്തിന്റെ ലിറിക്കൽ വീഡിയോ തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ വെച്ച് പ്രകാശിതമായി. പ്രകാശനകർമ്മം നിർവ്വഹിച്ചത് പ്രശസ്ത നടനും കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ ആയിരുന്നു.
പക്വതയില്ലാത്ത പ്രായത്തിൽ മീനാക്ഷി എന്ന പെൺകുട്ടിയുടെ വിവിധ മനോവികാരങ്ങൾ കാട്ടിത്തരുന്ന ചിത്രമാണ് കോപം. ഒരപകടത്തിൽപ്പെട്ട് ഒരു കാൽ നഷ്ടപ്പെട്ട് ഭാവിജീവിതം ചോദ്യചിഹ്നമായി മാറുന്ന അവസ്ഥയിൽ, ഒരു പിടിവള്ളിക്കായി അവൾ ചുറ്റും പരതുന്ന സങ്കടകരമായ സന്ദർഭങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. അപകടകരങ്ങളായ നിരവധി മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം പ്രേക്ഷകർക്കു സമ്മാനിക്കുന്നത് ആരോഗ്യകരമായ സന്ദേശമാണ്.
നെടുമുടി വേണുവിനു പുറമെ മീനാക്ഷിയെ അവതരിപ്പിക്കുന്നത് അഞ്ജലികൃഷ്ണയാണ്. ഒപ്പം ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു.
ബാനർ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിർമ്മാണം, സംവിധാനം – കെ മഹേന്ദ്രൻ , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് – ശരൺ ജി ഡി, ഗാനരചന – സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, പ്രൊഡക്ഷൻ ഡിസൈനർ – ഗോപികണ്ണാ ജി, പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ്, കല-സംഗീത് (ചിക്കു ), ചമയം – അനിൽ നേമം, കോസ്റ്റ്യും – തമ്പി ആര്യനാട്, ആക്ഷൻ- ബ്രൂസ്ലി രാജേഷ്, കോറിയോഗ്രാഫി – അയ്യപ്പദാസ് , കളറിസ്റ്റ് മഹാദേവൻ, സൗണ്ട് മിക്സ് – അനൂപ് തിലക്, ഓഡിയോ റിലീസ് – എം സി ഓഡിയോസ്, പി ആർ ഓ -അജയ് തുണ്ടത്തിൽ .
ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.