കൊച്ചിയില്‍ ലഹരി വേട്ട തുടര്‍ന്ന് പോലീസ്. കളമശ്ശേരി കുസാറ്റ് പരിസരത്ത് ഇന്നലെ രാത്രി മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിലായി. ഭാരത് മാതാ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സൈദലി ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് രണ്ട് ഗ്രാം കഞ്ചാവ് പിടികൂടി. വിദ്യാര്‍ഥിയെ രാത്രി തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
പോലീസ് കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നടക്കുന്നത് കൂട്ടു കച്ചവടമാണെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റലിനകത്ത് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഒരു സ്വാധീനവുമില്ല. ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഒരു ‘ഗ്യാങ്’ ആണ്. ഹോസ്റ്റല്‍ മുറിയില്‍ നിറയെ കഞ്ചാവ് ബീഡികള്‍ കണ്ടെത്തി. ബീഡിയില്‍ നിറച്ചാണ് കഞ്ചാവ് വലിക്കുന്നതെന്ന് പിടിയിലായ വിദ്യാര്‍ഥികള്‍ പറഞ്ഞു.