തൃശൂര്‍: ചാലക്കുടി നഗരത്തില്‍ ഇറങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഞായറാഴ്ച ചാലക്കുടി പുഴയോട് ചേര്‍ന്ന ഭാഗത്ത് പുലി എത്തിയത്.
സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നത്.
ജനവാസമേഖലയില്‍ പുലിയിറങ്ങി മൂന്നാഴ്ച പിന്നിടുമ്ബോള്‍ വിഷയത്തെ നിസാരവല്‍ക്കരിക്കരുതെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതോടെ പുലിയെ കണ്ടാല്‍ ഉടന്‍തന്നെ മയക്കുവെടിവയ്ക്കാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
മേഖലയില്‍ നിലവില്‍ 49 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി. നിലവില്‍ നാല് കൂടുകള്‍ സ്ഥാപിച്ചതിനു പുറമേ കൂടുതല്‍ കൂടുകളും സ്ഥാപിക്കും. ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.