പന്തളം : സംസ്ഥാന സർക്കാരിൻറെ വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി . മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ട്രാഫിക് ജംഗ്ഷനിൽ സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു .
വൈദ്യുതി നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിൻറെ ജനദ്രോഹ നടപടികൾക്കെതിരെ തുടർന്നും സമര പരിപാടികളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്ന് യോഗം പ്രഖ്യാപിച്ചു. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സക്കറിയ വർഗീസ് , കോൺഗ്രസ് നേതാക്കളായ എ നൗഷാദ് റാവുത്തർ , പന്തളംമഹേഷ് , കെ എം ജലീൽ , കെ ആർ വിജയകുമാർ , കെ മോഹന്‍ കുമാർ, പി എസ് വേണു കുമാരൻ നായർ , ജി അനിൽകുമാർ , പന്തളം വാഹിദ് , ഇ എസ് നുജുമുദീൻ , പി പി ജോൺ , ശാന്തി സുരേഷ് , സുനിത വേണു , ബൈജു മുകടിയിൽ , അഡ്വ. മുഹമ്മദ് ഷഫീഖ് , മുരളീധരൻ പിള്ള , സോളമൻ വരവുകാലായിൽ, ബിജു മങ്ങാരം , വിനോദ് മുകടിയിൽ ,അഡ്വ. മൻസൂർ , മജീദ് കോട്ടവീട് , ശുഹൈബ് , സിയാവുദ്ദീൻ, വിജയകുമാർ പ്ലാക്കോട്ട്, അംബുജാക്ഷൻ, പാസ്റ്റർ പി വി തോമസ് , ഡാനിയേൽ സൈമൺ , രവികുമാർ, ബാബു മോഹൻദാസ്, റഷീദ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.