തൃശൂര്‍ കേരള വര്‍മ കോളജിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും

തൃശൂര്‍ കേരള വര്‍മ കോളജിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും
alternatetext

കൊച്ചി: തൃശൂര്‍ കേരള വര്‍മ കോളജിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്‌എഫ്‌ഐ അട്ടിമറിക്കുന്നുവെന്നും വോട്ടെണ്ണലില്‍ കൃത്രിമത്വം നടത്തിയെന്നും ആരോപിച്ചാണ് കെഎസ്‌യു കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ, ജസ്റ്റീസ് ദേവന്‍ രാമചന്ദ്രൻ ഹര്‍ജി ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയുടെ പരിഗണനാ വിഷയമാണിതെന്നും അധികാര പരിധിയില്‍ അല്ലാത്തതിനാല്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടി മാറ്റിവെച്ചിരുന്നു. അടിയന്തിര സാഹചര്യമുണ്ടെങ്കില്‍ രജിസ്ട്രാര്‍ ജനറലിനെ സമീപിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. തൃശൂര്‍ കേരളവര്‍മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ആവശ്യപ്പെട്ടാണ് കെഎസ്‌യു ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.