കോഴിക്കോട്: ന്യുന മര്‍ദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ മഴ തുടരും. 4 ദിവസം വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്കും മറ്റിടങ്ങളില്‍ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരംവരെയുള്ള ന്യുന മര്‍ദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാള്‍ ഉള്‍കടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം.
കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇന്ന് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള തീരത്തും, തമിഴ്നാട് തീരത്തും 08-07-2024 രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക