കൊച്ചി: കരുവന്നൂർ കള്ളപ്പണമിടപാട് കേസില്‍ ഇഡി കസ്റ്റഡിയിലുള്ള രേഖകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് വിചാരണക്കോടതിക്കും ഇഡിക്കും നിർദേശം നല്‍കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
രേഖകള്‍ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഹർജി പിഎംഎല്‍എ കോടതി നേരത്തെ തള്ളിയിരുന്നു.