കണ്ണൂർ: കണ്ണൂർ സ്പോർട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 50ല്‍ അധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ നിന്ന് മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. അതേസമയം കൂടുതല്‍ കുട്ടികള്‍ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.
ഉച്ചഭക്ഷണത്തിനൊപ്പം മീന്‍ കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികള്‍ പറയുന്നു. അതേസമയം, കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. കടുത്ത ലക്ഷണങ്ങള്‍ കാണിച്ച് നാല് കുട്ടികളെ എ.കെ.ജി. ആസ്പത്രിയിലേക്ക് മാറ്റി. തലവേദനയും ശരീരമാകെ ചുവന്ന് ചൊറിയുന്ന അവസ്ഥയിലായ കുട്ടിയെ കെയർടേക്കർ രമ്യ രാജീവൻ ജില്ലാ അശുപത്രിയിലെത്തിച്ചു.
ഇതിനു പിന്നാലെ സ്‌കൂളില്‍നിന്നും കൂടുതല്‍ കുട്ടികള്‍ തലവേദനയും ക്ഷീണവും അനുഭവപ്പെട്ട് ചികിത്സതേടി. ഇവർക്ക് അലർജിക്കുള്ള കുത്തിവെയ്‌പ്പടക്കമുള്ള പ്രാഥമിക ചികിത്സ നല്‍കി. ഊണിനൊപ്പം കഴിച്ച മീനില്‍നിന്നാവാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യസുരക്ഷാവിഭാഗം, കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ഹോസ്റ്റലിലെത്തി പരിശോധനയ്‌ക്കായി ഭക്ഷ്യസാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്