കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്നും ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും പിടികൂടി. മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരൻ തൃശൂർ സ്വദേശി സുഗേഷില്‍നിന്നാണ് അഞ്ചു മില്ലിലിറ്റർ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
ഹാഷിഷ് ഓയില്‍ ഹോമിയോ മരുന്ന് കുപ്പിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അഞ്ചാം ബ്ലോക്കില്‍ നിന്നാണ് രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് പി. വിജയന്‍റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു