കോഴിക്കോട് : കണ്ണൂക്കരയില്‍ തെരുവുനായ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ സ്വദേശി അനില്‍ ബാബു (47) ആണ് മരിച്ചത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണൂക്കര – ഒഞ്ചിയം റോഡിലാണ് അപകടമുണ്ടായത് . അപകടമുണ്ടായപ്പോള്‍ ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു വീണിരുന്നു. പരുക്കേറ്റ അനില്‍ബാബുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.