കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു

കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു
alternatetext

കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു. മുതലമട പാപ്പാൻചള്ളയില്‍ അജീഷ്-ദീപിക ദമ്ബതികളുടെ മകള്‍ ഋഷികയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയമിടിപ്പ് കുറഞ്ഞതിനെതുടർന്ന് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. ദിവസങ്ങള്‍ക്കുമുമ്ബാണ് ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. പിതാവ് അജീഷ് എറണാകുളത്തെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനാണ്