കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
alternatetext

അരൂർ: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ആലപ്പുഴ അരൂരില്‍ ആണ് സംഭവം. ഐസ് പ്ലാന്‍റ് ജീവനക്കാരനായ അസാം സ്വദേശി ബിപൂല്‍ ചൗദഹ് (35), സിബായ് ദാസ് (27), ഡിപാ ചെട്ടിയ (39) എന്നിവരാണ് പിടിയിലായത്. ഒരു കിലോ 600 ഗ്രാം കഞ്ചാവ് ഇവരുടെപക്കല്‍നിന്ന് പിടിച്ചെടുത്തു.

രണ്ടാം പ്രതി ബിറ്റുവൻ ഗോഗോയ് (24) സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.