പത്തനംതിട്ട കലഞ്ഞൂര്‍ നൗഷാദിനെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒന്നര വര്‍ഷം മുൻപ് ഭാര്യ അഫ്സാനയും സുഹൃത്തുക്കളും മര്‍ദിച്ചതിനു പിന്നാലെയാണ് നൗഷാദിനെ കാണാതായതെന്ന് പൊലീസ് പറഞ്ഞു. കാണാതാകുന്നതിന് മുൻപ് വാടക വീട്ടില്‍ വച്ച് നൗഷാദിനെ അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. അവശനിലയിലായ നൗഷാദിനെ അവര്‍ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. മരിച്ചെന്നു കരുതിയാകാം നൗഷാദിനെ ഉപേക്ഷിച്ചു പോയതെന്നു പൊലീസ് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പൊലീസിനു മൊഴി നല്‍കിയത്. എന്നാല്‍ അവശനിലയിലായ നൗഷാദ്, പിറ്റേദിവസം രാവിലെ സ്ഥലം വിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ഭാര്യയ്ക്കൊപ്പം പോകാൻ താല്‍പ്പര്യമില്ലെന്ന് നൗഷാദ് വ്യക്തമാക്കി. മര്‍ദനത്തില്‍ പരാതിയില്ലെന്നും മക്കളെ തിരികെ വേണമെന്നും നൗഷാദ് പറഞ്ഞു. ഭാര്യയുടെ ആള്‍ക്കാര്‍ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നും അതിനാല്‍ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നുമാണ് നൗഷാദും നല്‍കിയ മൊഴി.
അഫ്സനയ്ക്കെതിരെ എടുത്ത കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അഫ്സാനയുടെ ജാമ്യം പൊലീസ് എതിര്‍ക്കില്ല. എന്നാല്‍ പൊലീസിനെ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ടുപോവും.
ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തില്‍ നിന്നാണ് പൊലീസ് ജീവനോടെ കണ്ടെത്തിയത്. നൗഷാദിനെ താൻകൊന്നു കുഴിച്ചിട്ടുവെന്ന് ഭാര്യ അഫ്‌സാന പറഞ്ഞതനുസരിച്ച് മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു