തിരുവനന്തപുരം: സർക്കാർ ഗവർണർ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഇടയിൽ രണ്ടു സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ. നിയമനത്തില്‍ യു.ജി.സി ചട്ടവും മാനദണ്ഡവും പാലിക്കാത്തതിനെ തുടർന്നാണ് കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ.എം.ജെ.ജയരാജ്, സംസ്‌കൃത സര്‍വകലാശാല വിസി ഡോ.എം.വി.നാരായണന്‍ എന്നിവരെ പുറത്താക്കിയത്.
ഹിയറിംഗ് നടത്തിയതും യുജിസിയുടെ അഭിപ്രായം തേടിയ ശേഷവുമാണ് വി.സിമാരെ ഗവര്‍ണര്‍ പുറത്താക്കിയത്. ഇവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പത്ത് ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
ഇതിനുശേഷമാകും സര്‍വകലാശാലകളില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുക. സെലക്ട് കമ്മിറ്റിയില്‍ ഒറ്റപ്പേര് മാത്രം വന്നതാണ് സംസ്‌കൃത സര്‍വകലാശാല വി.സിക്ക് തിരിച്ചടിയായത്. ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാല വി.സിമാരുടെ കാര്യത്തില്‍ യുജിസിയുടെ അഭിപ്രായം തേടി.