ന്യൂഡല്‍ഹി: കടുത്ത സാമ്ബത്തിക പ്രതിസന്ധി തുടരുന്നതിനിടെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം. സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെ 13600 കോടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. കേന്ദ്രം നിർദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു.
എങ്കിലും 15000 കോടി കൂടി വേണ്ടി വരുമെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചത്. ഇതോടെ ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും തമ്മില്‍ ചർച്ച നടത്താൻ കോടതി നിർദ്ദേശം നല്‍കി. കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി ഇടപെടരുതെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. കേരളത്തിന്റെ ഹർജിയിലെ ആവശ്യങ്ങള്‍ എല്ലാം തീർപ്പാക്കാൻ സമയം എടുക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് എത്ര ഇതില്‍ ഇടപെടാൻ കഴിയും എന്ന കാര്യവും പരിശോധിക്കും.