അതിരപ്പിള്ളി: കഴിഞ്ഞദിവസം രാത്രിയാണ് അതിരപ്പിള്ളി വെറ്റിലപ്പാറയിൽ കാട്ടാനക്കൂട്ടത്തിനോടൊപ്പം പോയ കുട്ടിയാന സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് അതിനുള്ളിൽ അകപ്പെട്ടത്. തോട്ടം തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് സമീപത്തെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്.
പരിഭ്രാന്തിയോടെ കാട്ടാനക്കൂട്ടം സമീപത്ത് നിലനിറപ്പിച്ചതിനെ തുടർന്ന് സംഭവം അറിഞ്ഞ പരിശ്രവാസികൾ വനംവകുപ്പിന് വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് അയ്യമ്പുഴ ആർആർടി ടീമിന്റെ സഹായത്തോടെ വടവും വലയും ഉപയോഗിച്ച് കുട്ടിയാനയെ കരക്കെത്തിച്ചു.
സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയാനയെ പരിശോധിച്ചു മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് കണ്ടെത്തിയാൽ തിരികെ കാട്ടാനക്കൂട്ടത്തിലേക്ക് വിടാനാണ് തീരുമാനം.