കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എല്‍.ഡി.എഫും യു.ഡി.എഫും ശനിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു.
വയനാട്ടില്‍ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് മനുഷ്യ ജീവനുകള്‍ നഷ്ടമായ പശ്ചാത്തലത്തില്‍ സർക്കാരും വനം വകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെയാണ് വയനാട് ജില്ലയില്‍ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. കാട്ടാന ആക്രമണത്തില്‍ 17 ദിവത്തിനിടയില്‍ മൂന്നു പേർ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് ഹർത്താല്‍ പ്രഖ്യാപിച്ചത്.