പാലക്കാട് : മണ്ണാര്‍ക്കാട് ആനമൂളിക്ക് സമീപം ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അട്ടപ്പാടിയില്‍ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മണ്ണാര്‍ക്കാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, വടകരയില്‍ ഒമ്ബത് വയസുകാരിയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതിയെ പിടികൂടി പോലീസ്. പുറമേരി സ്വദേശി ഷെജീലിനെയാണ് കോയമ്ബത്തൂർ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. അപകടത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു.
2025-02-10