കോതമംഗലം: കുറച്ചു ദിവസങ്ങൾക്കു ശേഷം പൈങ്ങോട്ടൂർ -ചാത്തമറ്റം ജനവാസമേഖലയില്‍ വീണ്ടും കാട്ടാനയുടെ ശല്യം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റക്കണ്ടം മേഖലയിലെ നിരവധിപേരുടെ കാർഷികവിളകൾ കാട്ടാന നശിപ്പിച്ചു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനും, കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനും അധികൃതർ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
2024-05-04