ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്, ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നില്ല ; പി വി അന്‍വര്‍ എംഎല്‍എ

ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്, ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നില്ല ; പി വി അന്‍വര്‍ എംഎല്‍എ
alternatetext

ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്ന് പി വി അന്‍വര്‍ എംഎല്‍എ. വൈകുന്നേരം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് നിലപാട് വ്യക്തമാക്കികൊണ്ട് അന്‍വര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്. ‘ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്.

ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്. അത് മതി. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യാനില്ല’, എന്നാണ് അന്‍വര്‍ കുറിച്ചത്.

വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിലും കടുത്ത ഭാഷയിലാണ് അന്‍വര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കുള്ള മറുപടികളാണ് അന്‍വര്‍ നല്‍കിയത്.