വനിതാ വർണ്ണങ്ങൾ:സംസ്ഥാന ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി

alternatetext

കൊച്ചി: സംസ്ഥാന തലത്തിൽ ചിത്രകലാ അധ്യാപികമാർ ഒരുക്കിയ വനിതാദിന ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി.
നിറം കെട്ടുപോയവരുടെ ദൈന്യതയും നൊമ്പരങ്ങളും നിറങ്ങളിൽ നിറഞ്ഞുനിന്ന ചിത്രങ്ങൾ സമകാലിക ജീവിതങ്ങളുടെ നേർക്കാഴ്‌ചകളായി.


ടീച്ച് ആർട്ട് കൊച്ചിയുടെ നേതൃത്വത്തിൽ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ അമ്പതിലതികം വനിതകൾ പങ്കെടുത്ത സംസ്ഥാന വനിത ചിത്രകലാ ക്യാമ്പ് കേരളത്തിന്റെ ഡൽഹി പ്രതിനിധി പ്രൊഫ. കെ.വി തോമസ് ഉദ്ഘാടനം ചെയ്തു.

കൊച്ചി നഗരസഭ അംഗം പ്രിയ പ്രശാന്ത്, പത്രപ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി, ടീച്ച് ആർട്ട് കോഡിനേറ്റർ ആർ.കെ ചന്ദ്രബാബു, തോമസ് കുരിശിങ്കൽ, ശ്രീശൻ ദേവകി
കോഡിനേറ്റർ രേവതി അലക്സ് അനുപമ നായർ എന്നിവർ സംസാരിച്ചു