സ്‌നേഹവും ഒത്തൊരുമയും പങ്കുവെച്ച് ഇന്ന് തിരുവോണം. വലിയ ഒരു ദുരന്തത്തിന് മുന്നിലാണ് ഇത്തവണ ഓണമെത്തുന്നത്. പക്ഷേ അതിജീവനത്തിന്റെ പാതയില്‍ ഓണമാഘോഷിക്കുകയാണ് ലോകമെമ്ബാടുമുള്ള മലയാളികള്‍. ചിങ്ങമെത്തിയപ്പോള്‍ തന്നെ പ്രകൃതിയും ഓണത്തിനായി ഒരുങ്ങി. തുമ്ബ പോലെ ചിരിതൂകുന്ന തിരുവോണ നാളിനായുള്ള കാത്തിരിപ്പ്. കുഞ്ഞുകുസൃതികളുടെ മനോഹാരിത. ഇതര സംസ്ഥാന പൂക്കള്‍ക്ക് പുറമെ നാട്ടില്‍ പലയിടത്തും പൂക്കൃഷി കണ്ടു. അവിടെയെല്ലാം കുഞ്ഞികൈകളുമെത്തി… ഇത്തവണ അത്തം മുതല്‍ പല ദിവസങ്ങളിലും മഴ നനഞ്ഞ ഓണക്കാലമായിരുന്നു. തിരുവോണനാളിനായി ഏറ്റവും കൂടുതല്‍ കാത്തിരുന്നതും കുട്ടികള്‍ തന്നെ. വലിയ ദുരന്തത്തിന്റെ വേദനയിലാണെങ്കിലും ഓണം ആഘോഷിക്കാതിരിക്കാൻ കഴിയില്ലല്ലോ…എല്ലാവർക്കും ഓണാശംസകള്‍.
2024-09-15