ഇന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത

rain
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലെ പതിനാല് ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപെടുന്നുണ്ട്. മഴ സാധ്യത നിലനില്‍ക്കുമ്ബോഴും ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ അലേർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 16/01/2025 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.