പൗരാണിക ആരോഗ്യപരിപാലന സമ്ബ്രദായങ്ങളില്‍ ഒന്നാണ് യോഗ. ആയുര്‍വേദം പോലെ തന്നെ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണിത്. യോഗ വെറും വ്യായാമം മാത്രമല്ല, സ്വയം വ്യക്തിത്വത്തെ വികസിപ്പിക്കാനും പ്രകൃതിയെ അടുത്തറിയാനുമുള്ള ഉപാധിയാണ്.
തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്.
നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാനമനനാദികളാല്‍ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്ബരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജ്ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗ്ഗമാണിത്. ഇത് കണക്കിലെടുത്താണ് ജൂണ്‍ 21 ലോക യോഗദിനമായി ആചരിക്കാന്‍ ഐക്യരാഷട്ര സംഘടന തീരുമാനിച്ചത്.
യോഗയുടെ പ്രാധാന്യത്തെ കൂടുതല്‍ മനസിലാക്കാനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതല്‍ അറിയാനും ലോക യോഗ ദിനം സഹായിക്കും. യോഗാദിനത്തിന്റെ പ്രാധാന്യം..! ആരോഗ്യത്തിനും ജീവിത സൗഖ്യത്തിനുമായി പൗരാണിക ഭാരതം വരദാനമായി പകര്‍ന്നു നല്‍കിയ അറിവാണ് യോഗ. ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങളിലൂടെ യോഗയുടെ ഗുണഫലങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്.
തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്‍റെ വർദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തിന്‍റെ ആക്കം കുറയ്ക്കാന്‍ യോഗയ്‌ക്ക് സാധിക്കുന്നു. ഒരു പരിധി വരെ ആധുനികചികിത്സാ സമ്ബ്രദായങ്ങളുടെ ഭാഗമായി യോഗ മാറി കഴിഞ്ഞു.
യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല, ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താ രീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. ജീവിതപ്രവർത്തനത്തിൻറെ പര്യവേക്ഷണം മതങ്ങളെയെല്ലാം പിൻതള്ളിക്കൊണ്ട് മനുഷ്യവളർച്ചയ്ക്കുള്ള സാധ്യത ആന്തരികവികസന ശാസ്‌ത്രം, സൗഖ്യം, വിമോചനം എന്നിവ ഭാവി തലമുറകള്‍ക്കു പ്രദാനം ചെയ്യപ്പെടുന്നതിന് ലോകത്തെത്തന്നെ ഒത്തൊരുമയുള്ള ഏക കുടുംബമായി കണക്കാക്കുന്നതിനുള്ള മാർഗ്ഗങ്ങളിലൊന്ന് യോഗ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്.
യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കില്‍ ധ്യാനത്തോടെയായിരിക്കണം. ആന്തരിക-ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്. രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലർച്ചെയാണ് ഏറ്റവും ഉത്തമം.
ധൃതിയില്‍ ചെയ്യരുത്. മനോ നിയന്ത്രണം വേണം. കാടുകയറിയുള്ള ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്. യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നത് നല്ലതല്ല. കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം. ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കില്‍ അര മണിക്കൂർ കഴിഞ്ഞിട്ടാകണം കുളി. ഭക്ഷണം കഴിഞ്ഞ് ഉടൻ യോഗ ചെയ്യരുത്.
ഭക്ഷണം പൂർണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അല്‍പ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ. യോഗ ചെയ്യുമ്ബോള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. മിതഭക്ഷണം പ്രധാനം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കുക. ആദ്യമായി യോഗ ചെയ്യുമ്ബോള്‍ ആരോഗ്യമുള്ളവരായാലും ചില വിഷമതകള്‍ സാധാരണയാണ്. ശരീരത്തില്‍ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. ഭയപ്പെടാനില്ല.