നെടുമങ്ങാട്: ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന കൗൺസിൽ അംഗവും, നാഷണൽ യൂത്ത് ലീഗ്മുൻതിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ പുലിപ്പാറ യൂസഫ്, ഐ എൻ എൽ നേതാക്കളായ അനസ്മൂഴിയിൽ, സൈഫുദ്ദീൻ സാഹിബ്, ഷൗക്കത്ത് കല്ലറഎന്നിവരുടെ നേതൃത്വത്തിൽ നെടുമങ്ങാട്, വാമനപുരം, അരുവിക്കര നിയോജക മണ്ഡലത്തിലെ നിരവധിനേതാക്കളും, പ്രവർത്തകരും രാജിവെച്ച്മുസ്ലിം ലീഗിൽ ചേർന്നു.
മുസ്ലിം ലീഗ്ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കൺവെൻഷനിൽ വച്ച്മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും, എം എൽ എയുമായ അഡ്വക്കേറ്റ് എൻ. ഷംസുദ്ദീൻ,പി. ഉബൈദുള്ള എംഎൽഎ,അഡ്വക്കേറ്റ് ഷിബു മീരാൻ തുടങ്ങിയനേതാക്കൾ മെമ്പർഷിപ്പ് നൽകിയും,പതാക കൈമാറി പാർട്ടിയിലേക്ക് സ്വീകരിച്ചു.മുസ്ലിംലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് സാഹിബ് അധ്യക്ഷത വഹിച്ചു.