മത്സ്യബന്ധന ബോട്ടില്‍ നിന്ന് അഞ്ച് ടണ്‍ മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി

മത്സ്യബന്ധന ബോട്ടില്‍ നിന്ന് അഞ്ച് ടണ്‍ മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി
alternatetext

മത്സ്യബന്ധന ബോട്ടില്‍ നിന്ന് അഞ്ച് ടണ്‍ മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ആന്‍റമാൻ നിക്കോബാർ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍നിന്നാണ് ലഹരി പിടികൂടിയത്. അഞ്ച് മ്യാൻമർ പൗരൻമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ആന്‍റമാൻ പോലീസിന് കൈമാറും.

രണ്ട് കിലോ വീതമുള്ള മൂവായിരം പാക്കറ്റുകളിലാക്കിയാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. കോടികള്‍ വിലമതിക്കുന്ന ലഹരിയാണ് കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡിന്‍റെ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.