കൊച്ചി: പോലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സിബിഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. നിലവിൽ അന്വേഷണ ഏജൻസികൾക്ക് സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാൻ കഴിയും.
അതിനാൽ പരിശോധനയ്ക്കായി ഒരാളുടെയും സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും പോലീസ് ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇമെയിൽ മുഖേനയോ ആരെങ്കിലും ഉന്നയിച്ചാൽ ഉടൻ തന്നെ 1930 നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണം. സൈബർ തട്ടിപ്പുകളിൽ പെടാതെ വ്യക്തിപരമായി കൂടുതൽ ശ്രദ്ധിക്കണമെന്ന് പോലീസ് ആവർത്തിച്ചു.
2024-05-24