കടല്‍ പ്രക്ഷുബ്ധം: തീരദേശ വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് മന്ത്രി

കടല്‍ പ്രക്ഷുബ്ധം: തീരദേശ വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് മന്ത്രി
alternatetext

തൃശൂര്‍: കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ തീരദേശത്തെ വിനോദസഞ്ചാരപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ. രാജന്‍. 1912 എന്ന കണ്‍ട്രോള്‍ റൂം നമ്ബർ മുഖേന മഴക്കെടുതിയെക്കുറിച്ച്‌ കെ.എസ്.ഇ.ബിയെ അറിയിക്കാം.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലകള്‍ക്ക് ഒരു കോടി രൂപയും ഗ്രാമങ്ങള്‍ക്ക് 25,000 രൂപയും വീതം അനുവദിച്ചിട്ടുണ്ട്. പാലക്കാട്ടെ അട്ടപ്പാടിയില്‍ പൊലീസിന്റെ പ്രത്യേക ടെലികമ്യൂണിക്കേഷന്‍ സംഘത്തെ നിയോഗിക്കും.

റവന്യൂ വകുപ്പ് ജീവനക്കാര്‍ അവധി എടുക്കരുതെന്നും ജോലിസ്ഥലത്ത് തുടരണമെന്നും മന്ത്രി നിർദേശിച്ചു. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ പോകുന്നത്. ഇതുപ്രകാരം തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് കെടുതികള്‍ക്ക് കൂടുതല്‍ സാധ്യത.