ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബില്‍ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണെന്നും മതസൗഹാർദം തകർക്കുന്നതാണെന്നും സ്റ്റാലിൻ പറഞ്ഞു.
വഖഫ് ബില്ലില്‍ പ്രതിഷേധിച്ച് സ്റ്റാലിൻ ഉള്‍പ്പടെയുള്ള ഡിഎംകെ എംഎല്‍എമാർ കറുത്ത ബാഡ്ജണിഞ്ഞാണ് നിയമസഭയില്‍ എത്തിയത്. കഴിഞ്ഞ ആഴ്ച ബില്ലിനെതിരെ തമിഴ്നാട് അസംബ്ലി പ്രമേയം പാസാക്കിയിരുന്നു.
വലിയ എതിർപ്പുകള്‍ ഉള്ളപ്പോഴും പുലർച്ചെ രണ്ടിന് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും സ്റ്റാലിൻ പറഞ്ഞു.