ചിത്തിര ഉത്സവത്തിന് തുടക്കം

alternatetext

ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് വിഷുനാളായ തിങ്കളാഴ്ച കൊടിയെറി. 23-നാണ് ആറാട്ട്. തിങ്കളാഴ്ച രാത്രി 7.40-നും 8.40-നും മധ്യേ തന്ത്രിമാരായ പടിഞ്ഞാറെ പുല്ലാംവഴി എൻ. ദേവൻ കൃഷ്ണൻനമ്പൂതിരിയുടെയും കിഴക്കേ പുല്ലാംവഴി കടിയക്കോൽ കൃഷ്ണൻ സുബ്രഹ്മണ്യൻ (തുപ്പൻ) നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് കൊടിയേറ്റ്.

ഇന്ന് വൈകീട്ട് ആറിന് വേലകളി, സോപാനസംഗീതം, 6.30-ന് സേവ, രാത്രി ഏഴിന് മയൂരനൃത്തം, രാത്രി 10-ന് കലാമണ്ഡലം രതീഷ് ഭാസ് നയിക്കുന്ന മിഴാവിൽ തായമ്പക. ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് ഉത്സവബലിദർശനം, വൈകീട്ട് നാലിന് മീനാക്ഷി ശേഖറിൻ്റെ വയലിൻ ഫ്യൂഷൻ, രാത്രി 8.45-ന് കീഴ്‌തൃക്കോവിൽ കൊടിയേറ്റ്, 10-ന് തുഷാർ മുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി.
വ്യാഴാഴ്ച രാവിലെ 11-ന് ചാക്യാർക്കൂത്ത് 11.00, 11.30-ന് ഉത്സവബലിദർശനം, ഉച്ചയ്ക്ക് രണ്ടിന് ഹരിനന്ദന്റെ സംഗീതസദസ്സ്, മൂന്നിന് സോപാനസംഗീതാർച്ചന, നാലിന് വ്യാസ്കു‌മാർ ബാലാജിയുടെ സംഗീതക്കച്ചേരി, രാത്രി 10-ന് മേജർസെറ്റ് കഥകളി- ലവണാസുരവധം. വെള്ളിയാഴ്ച രാവിലെ 11-ന് ചാക്യാർക്കൂത്ത്, 11.30-ന് ഉത്സവബലിദർശനം, വൈകീട്ട് 4.30-ന് ആർഎൽവി രാജികൃഷ്ണയുടെ സംഗീതസദസ്സ്, രാത്രി 8.45-ന് തിരുവാമ്പാടിയിൽ കൊടിയേറ്റ്, 10.30-ന് കഥകളി- പൂതനാമോക്ഷം. ശനിയാഴ്ച രാവിലെ ഒൻപതിന് ആനയൂട്ട്, 11.30-ന് ഹരിപ്പാട് ആർ.വി. അയ്യപ്പന്റെ ആധ്യാത്മികപ്രഭാഷണം, 12.30-ന് ഉത്സവബലി ദർശനം, 12.30-ന് കണ്ണൂർ ഹൈ ബീറ്റ്സിൻ്റെ ഗാനമേള, രാത്രി 10-ന് നാമജപലഹരി 10.00.
20-ന് ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം ട്രാക്സിന്റെ ഗാനമേള, രാത്രി 10-ന് നൃത്തം. 21-ന് രാവിലെ 10-ന് ആനയൂട്ട്, 11.30-ന് വീരമണി രാജുവിൻ്റെ ഭക്തിഗാനസുധ, 12-ന് ഉത്സവബലിദർശനം, രണ്ടിന് ഗോകുൽ ഗോപകുമാർ നയിക്കുന്ന സംഗീതവിരുന്ന്, വൈകീട്ട് അഞ്ചിന് വലിയാനക്കൊട്ടിൽ ഇറക്കം, രാത്രി ഒൻപതിന് വലിയാനക്കൊട്ടിൽ മേളം, രാത്രി 11-ന് ഗംഗാ ശശിധരൻനയിക്കുന്ന ഗംഗാതരംഗം
ഒൻപതാം ഉത്സവദിനമായ 22-ന് രാവിലെ 8.15-ന് പഞ്ചവാദ്യം, 8.30-ന് നടൻ ജയറാമിന്റെ പ്രമാണത്തിൽ 101 കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളത്തോടെയുള്ള ഹരിപ്പാട് പൂരം, വൈകീട്ട് 3.45-ന് ബ്രഹ്മശാസ്ത്ര ബാൻഡിന്റെ ഫ്യൂഷൻ, 4.30-ന് നാട്യാർപ്പണം, അഞ്ചിന് ആനയൂട്ട്, 6.30-ന് ചോറ്റാനിക്കര നാരായണൻ മാരാരുടെ പ്രമാണത്തിൽ 101 കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളത്തിന്റെ അകമ്പടിയോടെ കിഴക്കോട്ടിറക്കം, രാത്രി 10-ന് വലിയകാണിക്ക, 10-ന് ബെംഗളൂരു അനിൽകുമാർ നയിക്കുന്ന സെമി ക്ലാസിക്കൽ ഫ്യൂഷൻ, 12-ന് ഹരിരാഗ് നന്ദന്റെ സംഗീതസദസ്സ്, പുലർച്ചെ രണ്ടിന് വരവ്, മൂന്നിന് വിളക്ക്, യാത്രയയപ്പ്, രാവിലെ ആറിന് പള്ളിവേട്ട.

ആറാട്ടുദിനമായ 23-ന് രാവിലെ 11-ന് തായമ്പക-പഞ്ചാരിമേളം, ഉച്ചയ്ക്ക് 2.30-ന് കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേള, വൈകീട്ട് 4.30-ന് വാഹനപൂജ, 4.40-ന് ആറാട്ട് എഴുന്നള്ളത്ത്, 4.50-ന് ഗാർഡ് ഓഫ് ഓണർ 4.50, രാത്രി 9.30-ന് സ്വാതി വിജയന്റെ സംഗീതസദസ്സ്, പുലർച്ചെ 2.30-ന് ആറാട്ടുവരവ് എന്നിവ നടക്കും.