ആലപ്പുഴയില്‍ 60 ലിറ്റര്‍ കോടയുമായി മധ്യവയസ്കൻ പിടിയില്‍

alternatetext

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ 60 ലിറ്റർ കോടയുമായി മധ്യവയസ്കൻ പിടിയില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കലൂപറമ്ബില്‍ ലൈജു (56) ആണ് പിടിയിലായത്.കുറച്ചു നാളുകളായി ഇയാള്‍ ചാരായം വാറ്റി വിതരണം ചെയ്തു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഏറെ നാളായി ലൈജുവിനെ നിരീക്ഷിച്ച്‌ വരികയായിരുന്നു.

ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ. മനോജിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.