കൊച്ചി: അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് നടൻ സിദ്ദിഖ്. യുവ നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്നാണ് രാജി. അമ്മ പ്രസിഡൻ്റ് മോഹൻലാലിന് ഇ-മെയില്‍ വഴി രാജിക്കത്തയച്ചു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദിഖ് പറഞ്ഞു.
നടി രേവതി സമ്ബത്താണ് ഇന്നലെ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. വ്യാജമെന്ന് കരുതിയ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും ചർച്ചയ്ക്കെന്ന പേരില്‍ മാസ്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്തെന്നും രേവതി ആരോപിച്ചു.