പെരുമ്പാവൂർ: ലഹരി മരുന്നു വിൽപ്പനയും, ഉപയോഗവും ക്രമാതീതമായി വർധിക്കുന്ന സാഹചര്യങ്ങളിൽ നിയമപാലകരും കർശന പരിശോധനകൾക്കായി രംഗത്തിറങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന പരിശോധനയിൽ മുപ്പതു ഗ്രാം ഹെറോയിനുമായി ആസാം സ്വദേശിയായഅബ്ദുൽ റൗഫിനെ പെരുമ്പാവൂർ പോലീസ് പിടികൂടി. എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും, കുന്നത്തുനാട് പോലീസും ചേർന്ന് ഒരുക്കിയ പരിശോധനയിലാണ്ചേലക്കുളം ഭാഗത്ത് നിന്നും പ്രതിയെ പിടികൂടിയത്.
പ്രതി വീട് വാടകക്കെടുത്ത് ഹെറോയിൻ വില്പന നടത്തുന്ന രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണസംഘം നാളുകളായി നീരീക്ഷിച്ചതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. പ്രതി നാഗാലാൻഡിൽ നിന്ന് ട്രെയിൻ മാർഗ്ഗം കേരളത്തിൽ എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിലാക്കി 500 രൂപാ നിരക്കിൽ ഏജന്റുകൾ മുഖാന്തിരമാണ് വിൽപ്പന നടത്തിയിരുന്നത്.