തിരുവനന്തപുരം: രാഷ്ട്രീയ കാരണങ്ങളാല്‍ കേരളത്തിലെ വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർവകലാശാലകളില്‍ വിസിമാരെ നിയമിക്കാത്തതിലൂടെ സർക്കാർ ചെയ്യുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാർ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തത് എന്ന് ചോദിച്ച അദ്ദേഹം കേരളത്തിലെ സർവകലാശാലകളില്‍ വൈസ് ചാൻസലർമാർ ഇല്ലാത്തതിനുള്ള കാരണം സർക്കാർ ഉണ്ടാക്കിയ തടസങ്ങളാണെന്നും പറഞ്ഞു.
വിസിമാരെ നിയമിച്ചുകഴിയുമ്ബോള്‍ അത് നിയമപരമാണോയെന്ന് അറിയാമല്ലോ. വിസി നിയമന ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.