സർക്കാർ തലത്തിലും, അല്ലാത്തതുമായ ആവശ്യങ്ങൾക്ക് നിർബന്ധമാക്കിയ മുദ്രപത്രങ്ങൾ കിട്ടാക്കനിയായി മാറുന്നു. സർക്കാർ മുദ്രപ്പത്രങ്ങൾക്കായി കടുംപിടുത്തം പിടിക്കുമ്പോഴും പകരക്കാരനായ ഇ-സ്റ്റാമ്പ് സംവിധാനം പ്രവർത്തനരഹിതമാണ്. കൃത്യമായ സംവിധാനങ്ങളും, മുന്നൊരുക്കങ്ങളും, ഇല്ലാതെ എത്തിച്ചതാണ് ഇ-സ്റ്റാമ്പ് സംവിധാനം പ്രതിസന്ധിക്ക് – കാരണമെന്ന് പൊതുവിഭാഗം പറയുന്നു.
നിലവിൽ സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് ഇ-സ്റ്റാമ്പ് സംവിധാനം പ്രവർത്തിച്ചു വരുന്നുണ്ടെങ്കിലും പല ജില്ലകളിലും ഗവൺമെന്റ് വകുപ്പുകൾക്കും
ജീവനക്കാർക്കും ഡോക്കുമെന്റ് റൈറ്റേഴ്സിനും ഇ-സ്റ്റാമ്പുമായി ബന്ധപ്പെട്ട പരിശീലനം പോലും പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടില്ല. അടിയന്തിരമായി സർക്കാർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നത്.