കേരളത്തിലെ പെൻഷൻകാർക്ക് നാളിതുവരെ നൽകുവാനുള്ള D. R കുടിശ്ശിക ഉടൻ അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ് പദ്ധതിയിൽ പെൻഷൻകാരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തുക, സർക്കാർ പെൻഷൻകാരെ കൊള്ളയടിക്കുന്ന സമീപനത്തിൽ നിന്ന് പിന്തിരിക തുടങ്ങിയ ആവശ്യങ്ങൾ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി കെ രാജൻ അധ്യക്ഷതയിൽ കൂടിയ യോഗം K. S. S. P. A ജില്ലാ പ്രസിഡന്റ് എം എ ജോൺ ഉദ്ഘാടനം ചെയ്തു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സക്കറിയ വർഗീസ്, K. S. S. P. A നേതാക്കളായ മധുസൂദനൻ, മോഹൻകുമാർ, വൈ റഹീം റാവുത്തർ, വിൽസൺ തുണ്ടിയത്, ചെറിയാൻ ചെന്നിർക്കര, ബി നരേന്ദ്രനാഥ്, ബിജിലി ജോസഫ്, കോശി മാണി, എം ആർ ജയപ്രസാദ്, ബി.രമേശൻ, അലക്സി തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷെരീഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് R. മുഹമ്മദ് റാഫി, കെ ആർ വിജയകുമാർ, അനിൽകുമാർ, സാബുജി വർഗീസ്, വരമ്പേൽ ജോൺസൺ, ശ്രീ പി കെ രഞ്ജൻ, രാധാകൃഷ്ണൻ പൂഴിക്കാട്, കെ കെ ജോസ് പുഴിക്കാട്, സുനിത വേണു, രത്ന മണി സുരേന്ദ്രൻ, ശ്രീമതി സുധ അച്യുതൻ, പി. എ ചെല്ലമ്മ, തങ്കമണി ടീച്ചർ, സോമിനി തുടങ്ങിയവർ സംസാരിച്ചു
2024 – 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി
അലക്സി തോമസ് പ്രസിഡണ്ട്, രാധാകൃഷ്ണൻ പൂഴിക്കാട്, സെക്രട്ടറി, എബി സ്റ്റീഫൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു