എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ ഇന്റര്‍ കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു

alternatetext

വീയപുരം :സെന്റ് അലോഷ്യസ് കോളേജില്‍ 36-ാം മത്  ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു കാവുകാട്ട് ആന്‍ഡ് ഫാ. സക്കറിയ പുന്നപ്പാടം മെമ്മോറിയല്‍ ഇന്റര്‍ കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു. ഇന്നലെ നടന്ന ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ എടത്വ സെന്റ് അലോഷ്യസ് കോളേജ് മാര്‍ ഗ്രിഗോറിയോസ് കോളേജ് പുന്നപ്രയെ 1-0 ന് പരാജയപെടുത്തി.

രണ്ടാം മത്സരത്തില്‍ റാന്നി സെന്റ് തോമസ് കോളേജ് മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിനെ 3-0 ന് പരാജയപെടുത്തി.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ അയ്യങ്കാര്‍ ഗസ്റ്റ് ഓഫ് ഓണര്‍ ആയിരുന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ജി. ഇന്ദുലാല്‍, ബര്‍സാര്‍ ഫാ. ടിജോമോന്‍ പി. ഐസക്,  കോളേജ് ഗവേണിംഗ് ബോഡി മെമ്പര്‍ ഫാ. ജോസഫ് ചൂളപറമ്പില്‍, പ്രഫ. ജെറോം പി. വി., വൈസ് പ്രിൻസിപ്പൽ ഡോ. സാന്റി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

അത്യന്തം വാശിയേറിയ മത്സരത്തില്‍ കേരളത്തിലെ പ്രമുഖരായ എട്ടു കോളേജ് ടീമുകള്‍ പങ്കെടുക്കുന്നത്. ഇന്ന് (12 ന്) രണ്ടാംഘട്ട മത്സരങ്ങള്‍ നടക്കും. നാളെ (13 ന്) രാവിലെ 9 നും 10 നുമായി സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ് 3 ന് ഫൈനല്‍ മത്സരം നടക്കും.
ടൂര്‍ണമെന്റില്‍ വിജയികള്‍ ആകുന്ന ടീമിന് പതിനായിരം രൂപ ക്യാഷ് അവാര്‍ഡും ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു കാവുകാട്ട് & ഫാ. സഖറിയാസ് പുന്നപ്പാടം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സമ്മാനിക്കും.

ടൂര്‍ണമെന്റിലെ റണ്ണേഴ്സ് അപ്പിന്  അയ്യായിരം രൂപ ക്യാഷ് അവാര്‍ഡും ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു കാവുകാട്ട് & ഫാ. സഖറിയാസ് പുന്നപ്പാടം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സമ്മാനിക്കും. 13 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കോളേജ് മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഫാ. ഡോ. അജോ ആന്റണി ആണ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത് .