പന്തളം: സംസ്ഥാന ലൈബ്രറി കൗൺസിൽ കുട്ടികളുടെ വായനശീലം പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ ‘എൻെറ പുസ്തകം, എൻെറ കുറിപ്പ്, എൻെറ എഴുത്തുപെട്ടി’ പദ്ധതിയുടെ ഈ അധ്യയനവർഷത്തെ ഉദ്ഘാടനം മങ്ങാരം ഗവ. യു.പി സ്കൂളിൽ നടന്നു. മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിലാണ് യു.പി.ക്ലാസ്സ് വിദ്യാർത്ഥികൾക്കായിപദ്ധതിനടപ്പാക്കുന്നത്.
എല്ലാ മാസവും പുസ്തകങ്ങൾ വായിച്ച് മികച്ച അസ്വാദനക്കുറിപ്പ് തയാറാക്കി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന വിദ്യാർഥിക്ക് കാഷ് അവാർഡ് നൽകും. പദ്ധതി പന്തളം നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എച്ച്. ഷിജു അദ്ധ്യക്ഷനായിരുന്നു .
സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി,മങ്ങാരം ഗ്രാമീണ വായന ശാല സെക്രട്ടറി കെ.ഡി.ശശീധരൻ ,വായന ശാല ഭരണ സമിതി അംഗം കബൃർ റാവുത്തർ,സ്കൂൾ വിദ്യ രംഗം കലാ സാഹിത്യ വേദി കൺവീനർ ദിവ്യ ടീച്ചർ ,എ.അഞ്ജു എന്നിവർ സംസാരിച്ചു