എൻജിനിയറിംഗ് വിദ്യാര്‍ഥി സ്വയം വെടിവച്ച്‌ ജീവനൊടുക്കി

എൻജിനിയറിംഗ് വിദ്യാര്‍ഥി സ്വയം വെടിവച്ച്‌ ജീവനൊടുക്കി
alternatetext

ബംഗുളൂരു: എൻജിനിയറിംഗ് വിദ്യാര്‍ഥി സ്വയം വെടിവച്ച്‌ ജീവനൊടുക്കി. ബംഗുളൂരുവിലെ മദനായകനഹള്ളിയിലാണ് സംഭവം. വിഷു ഉത്തപ്പ(19) ആണ് മരിച്ചത്. സംഭവസമയം മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. പിതാവിന്‍റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വിഷു സ്വയം വെടിവച്ചത്.

പഠനത്തെ ചൊല്ലി അമ്മയും വിഷുവും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. വിഷുവിന്‍റെ പിതാവ് കഴിഞ്ഞ ഏഴ് വര്‍ഷമായി നന്ദി ഇൻഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്‍റര്‍പ്രൈസസില്‍ (നൈസ്) ജോലി ചെയ്തു വരികയാണ്.