തിരുവനന്തപുരം: ഇലക്‌ട്രിക് ബസ് വിവാദത്തില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പിന്തുണയുമായി കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ്. ഇലക്‌ട്രിക് ബസ് ലാഭകരമാണ് എന്ന വാദം തെറ്റാണ് എന്ന് സംഘടനാ നേതാവ് എം. വിൻസന്‍റ് എംഎല്‍എ പറഞ്ഞു.
94 ലക്ഷമാണ് ഒരു ബസിന്‍റെ വില. 15 വർഷം കൊണ്ട് പണം തിരിച്ചടയ്ക്കുമ്ബോള്‍ ഒരു ബസിന് 1.34 കോടി രൂപയാകും. ബസിന്‍റെ ബാറ്ററി മാറാൻ മാത്രം 95 ലക്ഷം രൂപ ചെലവാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണക്ക് അനുസരിച്ച് ഒരു ബസിന്‍റെ ദിവസ വരുമാനം 6,026 രൂപയും ചെലവ് 4,753 രൂപയുമാണ്. ഇതില്‍ ബാറ്ററി മാറുന്ന ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പണംകഐസ് ആർടിസിയാണ് വഹിക്കുന്നത്.
എന്നാല്‍ ലാഭം ലഭിക്കുന്നത് സ്വിഫ്റ്റ് ബസുകള്‍ക്കാണെന്നും എംഎല്‍എ പറഞ്ഞു. ബസുകളുടെ ടെണ്ടർ ഓർഡർ വിവരങ്ങള്‍ പുറത്ത് വിടണം. ഇത് മറച്ച് വയ്ക്കുന്നത് ദുരൂഹമാണ് എന്നും എം. വിൻസന്‍റ് വ്യക്തമാക്കി.