ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപൂയ മഹോത്സവ ശേഷം ക്ഷേത്ര പരിസരത്തും നഗരത്തിലും നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ഹരിപ്പാട് നഗരസഭ കൗൺസിലർമാരുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ശുചീകരണം നടത്തി. നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എസ്.നാഗദാസ്, എസ്.കൃഷ്ണകുമാർ, നിർമ്മലകുമാരി.എ, മിനി സാറാമ്മ കൗൺസിലർമാരായ ശ്രീജാകുമാരി, നോബിൾ.പി.എസ്, മഞ്ജു ഷാജി, ഉമാറാണി, ഈപ്പൻ ജോൺ, ശ്രീലത, സജിനി സുരേന്ദ്രൻ, ജെ.എച്ച്.ഐ. അർച്ചന തുടങ്ങിയവർ നേതൃത്വം നൽകി.
2025-02-14