പാല: ഡ്രൈവർ കുഴഞ്ഞു വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബസ് റോഡരികിലെ തെങ്ങിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ കുഴഞ്ഞു വീണ ഡ്രൈവർ ഇടമറ്റം മുകളേൽ രാജേഷ് (43) മരണപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ഇടമറ്റം ചീങ്കല്ല് ജംങ്ഷന് സമീപം ചേറ്റുതോട് നിന്നും പാലായിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്താം ക്ലാസ് പരീക്ഷക്കു പോകുന്ന കുട്ടികൾ ഉൾപ്പെടെ നിറയെ വിദ്യാർത്ഥികളും, മറ്റുള്ളവരും ഉൾപ്പെട്ട ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.
2025-03-10